ടേബിൾ ടെന്നീസിൽ തടിക്കടവ് സ്കൂളിന്റെ അഭിമാനമായി അഞ്ച് താരങ്ങൾ ജില്ലാ ടീമിൽ



ആലക്കോട്: ആലപ്പുഴയിൽ നടക്കുന്ന കേരള സ്കൂൾ ഗെയിംസ് ടേബിൾ ടെന്നീസ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലാ ടീമിലേക്ക് തടി ക്കടവ് ഗവ. ഹൈസ്കൂൾ വിദ്യാർത്ഥികളായ അഞ്ച് താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. പത്താം ക്ലാസ് വിദ്യാർത്ഥിനികളായ നന്ദന സജി, കെ.എ സ്. സിതാര എന്നിവർ ജൂനിയർ ഗേൾസ് ടീമി ലേക്കും എട്ടാംക്ലാസ് വിദ്യാർത്ഥിനികളായ ആര്യ മുരളീധരൻ, പി.പി.ഇന്ദ്രജ, ശിഖ സുനീഷ് എന്നിവർ സബ് ജൂനിയർ ഗേൾസ് ടീമിലേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന സെലക്ഷൻ നേടിയതിനൊപ്പം ആര്യ, ഇന്ദ്രജ, ശിഖ ഉൾപ്പെട്ട ടീം സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ തടിക്കടവ് ഹൈസ്കൂളിനായി ചാമ്പ്യൻഷിപ്പും നേടി. അടുത്ത വർഷം ഫിബ്രവരിയിലാണ് സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്.

Post a Comment

Previous Post Next Post