തുടർച്ചയായി മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് കാനം രാജേന്ദ്രൻ. സംസ്ഥാന സമ്മേളനത്തിൽ ഐകകണ്ഠേനയാണ് അദ്ദേഹത്തെ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. കെഇ ഇസ്മയിൽ കാനത്തിന്റെ പേര് നിർദ്ദേശിച്ചപ്പോൾ പന്ന്യൻ രവീന്ദ്രൻ അതിനെ പിന്തുണച്ചു. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന് വരുത്താൻ ശ്രമിച്ചെന്നും അവർക്കുള്ള തിരിച്ചടിയാണ് ഈ സംസ്ഥാന സമ്മേളനമെന്നും കാനം രാജേന്ദ്രനും പ്രതികരിച്ചു.
.png)
Post a Comment