ശ്രീകണ്ഠാപുരത്ത് അച്ഛനെ മകൻ വീട്ടിൽ നിന്നും അടിച്ചിറക്കി, മർദ്ദന ദൃശ്യങ്ങളും പുറത്ത്

 


ശ്രീകണ്ഠാപുരം :  ശ്രീകണ്ഠാപുരത്ത് മകൻ, സ്വന്തം അച്ഛനെ വീട്ടിൽ നിന്നും അടിച്ചിറക്കി. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.ഏരുവേശി മുയിപ്പറയിലെ വി കെ രാഗേഷാണ് പിതാവ് ജനാർദനനെ മർദ്ദിക്കുകയും വീട്ടിൽ നിന്നും അടിച്ചിറക്കി വിടുകയും ചെയ്തത്. രണ്ടാഴ്ച്ച മുൻപ് നടന്ന അക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. രാഗേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. കുടുംബ പ്രശ്നമാണ് മർദ്ദത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും കുടുംബം പൊലീസിൽ ഇതുവരെയും പരാതി നൽകിയിട്ടില്ല.

Post a Comment

Previous Post Next Post