കു​റ്റം തെ​ളി​ഞ്ഞാ​ൽ എ​ൽ​ദോ​സ് പാ​ർ​ട്ടി​ക്ക് പു​റ​ത്തെ​ന്ന് സു​ധാ​ക​ര​ൻ



തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ർ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ടെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യ​ല്ലേ.


എം​എ​ൽ​എ​യു​ടെ വി​ശ​ദീ​ക​ര​ണം പാ​ർ​ട്ടി പ​രി​ശോ​ധി​ക്കും. കു​റ്റ​ക്കാ​ര​നെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കു​മെ​ന്നും അ​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ന​യ​മെ​ന്നും സു​ധാ​ക​ര​ൻ വി​ശ​ദീ​ക​രി​ച്ചു.


സംഭവം പാർട്ടി വിശദീകരണം തേടിയെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ​യും വ്യ​ക്ത​മാ​ക്കി. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം കോ​ണ്‍​ഗ്ര​സ് രീ​തി​യ​ല്ല. അ​തി​നാ​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Post a Comment

Previous Post Next Post