കണ്ണൂർ ഏലപീടികയിൽ കുരങ്ങ് ശല്യം കാരണം ആത്മഹത്യ ഭീഷണി കർഷകൻ

 


കണ്ണൂർ: ഏലപീടികയിൽ കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടിയ കർഷകൻ പ്രതിഷേധത്തിൽ. കുരങ്ങുകളുടെ ആക്രമണത്തിൽ വീട് തകർന്നതിൽ പ്രതിഷേധിച്ച് ഏലപീടിക സ്വദേശിയായ കർഷകൻ മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയാണ്. ഏലപീടിക സ്വദേശി സ്റ്റാൻലിയാണ് പെട്രോളുമായി മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കുരങ്ങ് ശല്യത്തിന് പരിഹാരം കാണണമെന്നാണ് ഇയാളുടെ ആവശ്യം.

Post a Comment

Previous Post Next Post