അമ്മയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി കീഴടങ്ങി

 


തലശേരി: ന്യൂ മാഹിയിൽ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയെയും മകളെയും കുത്തിപരിക്കേൽപ്പിച്ച യുവാവ് പോലീസിൽ കീഴടങ്ങി. ചെറുകല്ലായി സ്വദേശി ജിനീഷാണ് കീഴടങ്ങിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരിലായിരുന്നു ആക്രമണം.


ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. കുറിച്ചിയിൽ ചവോക്കുന്ന് താഴെ -റെയിൽവേ പാളത്തിന് സമീപം എം.എൻ. പുഷ്പരാജി (അനിൽ)ന്‍റെ ഭാര്യ ഇന്ദുലേഖ (46), മകൾ പൂജ (20) എന്നിവർക്കാണ് കുത്തേറ്റത്.

രാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ജിനീഷ് പൂജയെ ആക്രമിക്കുകയായിരുന്നു. മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് കുത്തേറ്റത്. പൂജയുടെ പുറത്ത് നാല് തവണ കത്തികൊണ്ട് കുത്തി.

സാരമായ പരിക്കേറ്റ ഇവരെ തലശേരി ഗവ. ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post