ഐഎസ്എൽ ഒമ്പതാം സീസണ് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം. കഴിഞ്ഞ തവണ കൈവിട്ട ചാമ്പ്യൻ പട്ടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. ജെസൽ കാർണെയ്റോ ക്യാപ്റ്റനായ ടീമിൽ സഹൽ അബ്ദുൽ സമദും എംഎസ് ശ്രീക്കുട്ടനും അടക്കം ഏഴ് മലയാളികളാണ് ഉള്ളത്.
Post a Comment