ധർമടം ചാത്തോടം ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട്‌ യുവാക്കൾ മുങ്ങിമരിച്ചു



കണ്ണൂർ: ധർമടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട്‌ യുവാക്കൾ മുങ്ങിമരിച്ചു. ഗൂഢല്ലൂർ എസ്.എഫ്. നഗർ സ്വദേശികളുമായ മുരുകന്റെ മകൻ അഖിൽ (23), കൃഷ്ണന്റെ മകൻ സുനീഷ് (23) എന്നിവരാണ് മരിച്ചത്. ഇരുവരും ഇലക്‌ട്രിക്കൽ ജോലി ചെയ്യുന്നവരാണ്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.

ദീപാവലി ആഘോഷിക്കാനായാണ് ഗൂഢല്ലൂരിൽനിന്ന് ഏഴുപേരടങ്ങുന്ന സംഘം മാഹിയിലെത്തിയത്. ഇവിടെ മുറിയെടുത്ത്‌ താമസിച്ച സുഹൃത്തുക്കൾ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് കാണാൻ പോകുന്ന വഴിയാണ് ധർമടത്തെത്തിയത്.

Post a Comment

Previous Post Next Post