കരുവൻചാലിൽ കെ.എം.മാണി സ്മാരക ട്രസ്റ്റ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

 


ആലക്കോട് : കരുവൻചാൽ ആസ്ഥാനമായി കെ.എം.മാണി സ്മാരക ചാരിറ്റിബിൾ ട്രസ്റ്റ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാനും കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സജി കുറ്റിയാനിമറ്റം അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു.


ഫാ. ജോസഫ് ഈനാച്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടൻപള്ളി, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ, സി.പി.എം. ഏരിയാ സെക്രട്ടറി സാജൻ കെ. ജോസഫ്, വി.ജി.സോമൻ, ജെയിംസ് പുത്തൻപുര, മോളി ജോസഫ്, കെ.ടി.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post