നീ ​അ​നു​ഭ​വി​ക്കും; ഒ​ളി​വി​ൽ​നി​ന്ന് എം​എ​ൽ​എ​യു​ടെ ഭീ​ഷ​ണി

 


കോ​ട്ട​യം: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യാ​യ എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ൽ​എ ഒ​ളി​വി​ലി​രു​ന്ന് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ര​യാ​യ യു​വ​തി​യു​ടെ വ​നി​താ സു​ഹൃ​ത്തി​നെ​യാ​ണ് എം​എ​ൽ​എ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

"നീ ​എ​ന്നെ ച​തി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഞാ​ൻ അ​തി​ജീ​വി​ക്കും നി​ങ്ങ​ൾ അ​നു​ഭ​വി​ക്കു​മെ​ന്നും' എൽദോസ് കു​ന്ന​പ്പ​ള്ളി സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ വാ​ട്സാ​പ്പി​ലാ​ണ് കേ​സി​ലെ സാ​ക്ഷി​യാ​യ യു​വ​തി​ക്ക് എം​എ​ൽ​എ സ​ന്ദേ​ശം അ​യ​ച്ച​ത്.


സന്ദേശത്തില്‍ എല്‍ദോസ് പറയുന്നത്:

”എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശു ക്രിസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവെന്റെ കൂടെയുണ്ടാകും.”പരാതിക്കാരിയുടെ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി.

അതേസമയം കേസിൽ കോവളം എസ്എച്ച്ഓ പ്രൈജു കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് പരാതിക്കാരി ജില്ലാ ക്രൈം ബ്രാഞ്ചിന് പരാതി നൽകി.

Post a Comment

Previous Post Next Post