ആലപ്പുഴ: അപൂര്‍വരോഗത്തിനെതിരെ മനോധൈര്യത്താല്‍ പോരാടി ശ്രദ്ധേയനായ പ്രഭുലാല്‍ പ്രസന്നന്‍ (25) അന്തരിച്ചു.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും കാരണം ചികിത്സയിലായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാല്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച കാര്യവും പ്രഭുലാല്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയാണ് പ്രഭുലാല്‍.

Post a Comment