പ്ലസ് വൺ അവസാന അലോട്മെന്റ്: ബാക്കിയുള്ള സീറ്റുകളിലെ പ്രവേശനത്തിന് നാളെ മുതൽ അപേക്ഷിക്കാം

 


തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് നിലവിലുള്ള വേക്കൻസിയിൽ പ്രവേശനംനേടുന്നതിനായി

നാളെ (ഒക്ടോബർ 7) മുതൽ വീണ്ടും അപേക്ഷിക്കാം. നാളെ രാവിലെ മുതൽ മറ്റന്നാൾ (ഒക്ടോബർ 8ന്) വൈകിട്ട് 4 മണി വരെയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല.


കൂടാതെ മുൻഅലോട്ട്മെന്റുകളിൽ നോൺ-ജോയിനിങ് ആയവർ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവർക്കും അപേക്ഷിക്കുവാൻ

അർഹതയില്ല. വേക്കൻസി ലിസ്റ്റ് നിലവിലുള്ള അഡ്മിഷൻ വെബ്സൈറ്റായ

http://hscap.kerala.gov.in 

-ൽ നാളെ (ഒക്ടോബർ 7) രാവിലെ 9 മണിക്ക്

പ്രസിദ്ധീകരിക്കുന്നതാണ്.


പ്രസ്തുത വേക്കൻസിയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ വേക്കൻസി അപേക്ഷ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്കൂൾ/കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താവുന്നതാണ്. വിശദ നിർദ്ദേശങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.

Post a Comment

Previous Post Next Post