കോഴിക്കോട്: കണ്ണൂരിലും കോഴിക്കോടും ലഹരി മരുന്ന് വേട്ട. കണ്ണൂര്‍ പനയത്താം പറമ്ബില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
7 കിലോ കഞ്ചാവുമായി പാലയോട് സ്വദേശി താഴെ വീട്ടില്‍ അഷ്റഫ് പിടിയിലായി. ചാലോട്, മട്ടന്നൂര്‍ ഭാഗങ്ങളില്‍ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ആളാണ് അഷ്റഫ് എന്ന് എക്സൈസ് പറഞ്ഞു. കോഴിക്കോട് പാലാഴിയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. 30ഗ്രാം എംഡിഎംഎയും 35 എല്‍എസ് ഡി സ്റ്റാമ്ബുകളുമാണ് പിടികൂടിയത്. ഡാന്‍സാഫും ചേവായൂര്‍ പൊലീസും ചേര്‍ന്നാണ് അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് കൈമാറ്റം നടക്കുന്നതായിട്ടായിരുന്നു വിവരം ലഭിച്ചത്.അപ്പാര്‍ട്ട്മെന്റിലെ താമസക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Post a Comment