കണ്ണൂരിലെ 3 മണ്ഡലങ്ങളിലും മാഹിയിലും ഇന്ന് ഹർത്താൽ

 


സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ ദുഃഖസൂചകമായി ഇന്ന് ഹർത്താൽ. തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിലും മാഹിയിലുമാണ് ഹർത്താൽ ആചരിക്കുക. ഹോട്ടൽ, ചായക്കട, മരുന്നുഷാപ്പ്‌, വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് വൈകീട്ട് പയ്യാമ്പലം കടപ്പുറത്ത് സംസ്കരിക്കും.

Post a Comment

Previous Post Next Post