കോടിയേരിയുടെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും; സംസ്ക്കാരം തിങ്കളാഴ്ച 3 മണിക്ക് പയ്യാമ്പലത്ത്



മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് പിന്നാലെ എകെജി സെന്ററിലെ പാർട്ടി പതാക താഴ്ത്തിക്കെട്ടി. കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. തിങ്കളാഴ്‍ച 3 മണിക്കാണ് സംസ്ക്കാരം. 3 മണി മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരിലേക്ക് പോകും.


നാളെ (02/10) പൂർണ്ണമായും  തലശ്ശേരി ടൗൺ ഹാളിൽ പൊതു ദർശനം...


തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിൽ  പൊതുദർശനം ...

(03/10 ന് 10 മണി വരെ)


03/10 തിങ്കൾ രാവിലെ 11 മുതൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ...


03/10 തിങ്കൾ വൈകീട്ട് 3 മണിക്ക് പയ്യാമ്പലം സംസ്കാരം...


Post a Comment

Previous Post Next Post