ഡല്‍ഹി: എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ രണ്ട് രൂപ അധികം ഈടാക്കുന്നത് ഒരു മാസത്തേക്ക് നീട്ടി.
ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിപണിയില്‍ ഇത് നടപ്പാക്കുന്നതിനുള്ള പ്രക്രിയയ്ക്ക് കൂടുതല്‍ സമയം ആവശ്യമുള്ളതിനാല്‍ നീട്ടി.
നവംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന് ധനമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. 2022 ഏപ്രില്‍ മുതല്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടി ഈടാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.
പത്ത് ശതമാനം എഥനോളാണ് പെട്രോളിനൊപ്പം ചേര്‍ക്കുന്നത്. ഡീസലിന്‍റെ കാര്യത്തില്‍ എക്സൈസ് തീരുവ വര്‍ദ്ധനവ് ആറ് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. നോണ്‍-ബയോ ഡീസലിന്‍റെ എക്സൈസ് തീരുവയാണ് വര്‍ദ്ധിപ്പിക്കുക.

Post a Comment