സ്വര്‍ണ്ണ വില ഇടിഞ്ഞു; പവന് 200 രൂപ കുറഞ്ഞു


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് ഇടിഞ്ഞു.

കഴിഞ്ഞ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളില്‍ സ്വര്‍ണ്ണ വില കുത്തനെ ഉയര്‍ന്നിരുന്നു. 

തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി 1,080 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 200 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 38080 രൂപയാണ്.

ഗ്രാമിന് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4,785 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില ഗ്രാമിന് 20 രൂപ ഉയര്‍ന്നു. ഗ്രാമിന് 18 കാരറ്റ് സ്വര്‍ണത്തിന് 3,940 രൂപയാണ് വിപണി വില.

Post a Comment

Previous Post Next Post