മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് തുടർച്ചയായി മൂന്നാം ദിവസവും എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ വൈകി.
ശനിയാഴ്ച ദോഹയിലേക്ക് പോകേണ്ട വിമാനത്തിന് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വൈകിയതാണ് രണ്ടു ദിവസം മറ്റു സർവീസുകളും വൈകുന്നതിന് കാരണമായത്. മസ്കറ്റിൽനിന്നു വന്ന വിമാനം ദോഹ സർവീസിന് ഉപയോഗിച്ചതോടെ മറ്റു സെക്ടറുകളിൽ സർവീസ് നടത്തേണ്ട വിമാനങ്ങൾ പരസ്പരം ക്രമീകരിക്കേണ്ടിവന്നു.
തുടർന്ന് ഞായറാഴ്ച ഷാർജ, ദോഹ, ബഹറിൻ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മണിക്കൂറുകൾ വൈകിയിരുന്നു. റീഷെഡ്യൂളിംഗിന്റെ ഭാഗമായി തിങ്കളാഴ്ച ഷാർജ, അബുദാബി, റിയാദ് വിമാനങ്ങൾ മണിക്കൂറുകൾ വൈകി. സർവീസുകൾ വൈകുന്നതു സംബന്ധിച്ച് യാത്രക്കാർക്ക് വിവരം നൽകിയതായി വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
%20(28).jpeg)
Post a Comment