നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി അജിൻ എഎസ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച അരുവിയോട് ജംഗ്ഷനിൽ വെച്ച് പട്ടി കുറുകേ ചാടി അപകടത്തിൽ പെടുകയായിരുന്നു. അജിൻ സഞ്ചരിച്ച ബൈക്കിന് മുന്നിൽ പോയ ബൈക്കിന് കുറുകേ നായ ചാടി. വീണ ഈ ബൈക്കിലിടിച്ച് അജിന്റെ ബൈക്കും തെറിച്ചുവീണു. ഗുരുതരമായ പരിക്കേറ്റ് ഇയാൾ ചികിത്സയിലായിരുന്നു. ഭാര്യ: നീതു, മകൾ: യുവാന.

Post a Comment