ജില്ലയില്‍ തെരുവുനായകളെ വാക്‌സിനേറ്റ് ചെയ്യും; ഇന്ന് തുടക്കം

 


കണ്ണൂര്‍; തെരുവുനായകളെ വാക്‌സിനേറ്റ് ചെയ്യുന്ന പ്രവര്‍ത്തനം ജില്ലയില്‍ ഇന്ന് മുതൽ ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഡോഗ് ലവേഴ്‌സ് സംഘടനയുടെ സഹായത്തോടെയാണ് തെരുവുനായകളെ വാക്‌സിനേറ്റ് ചെയ്യുക. പ്രാദേശിക തലത്തില്‍ തെരുവുനായകള്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുക. ഇതിനായി വെറ്ററിനറി ഡോക്ടര്‍മാരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.

Post a Comment

Previous Post Next Post