അവശ്യമരുന്നുകളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്.
34 പുതിയ മരുന്നുകള്‍ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അതേസമയം നിലവിലുള്ള 26 മരുന്നുകള്‍ ഒഴിവാക്കുകയും ചെയ്തു. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ഡിന്‍, ടെനിഗ്ലിറ്റിന്‍ തുടങ്ങിയവയും ക്ഷയരോഗത്തിനുള്ള ഡിലാമാനിഡ് മരുന്നുകളുമാണ് പുതിയതായി ഉള്‍പെടുത്തിയിട്ടുള്ളത്. കൂടാതെ നാല് കാന്‍സര്‍ മരുന്നുകളും പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
പട്ടിക പ്രാബല്യത്തില്‍ വരുന്നതോടെ കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും. അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും. അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് പരമാവധി 10 ശതമാനം വില വരെ വര്‍ഷത്തില്‍ കമ്ബനികള്‍ക്കു വര്‍ധിപ്പിക്കാം.

Post a Comment