കണ്ണൂര്‍: മോഷണം പതിവാക്കിയ ബികോം ബിരുദധാരി കണ്ണൂരില്‍ പിടിയില്‍. കായംകുളത്ത് നിന്നും കവര്‍ന്ന 50 പവന്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരിക്കൂര്‍ സ്വദേശി ഇസ്മായില്‍ വലയിലായത്.
നാലു ജില്ലകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയാല്‍ ഉടന്‍ അടുത്ത മോഷണം ആസൂത്രണം ചെയ്യും.
കോഴിക്കോട് പൂവാട്ടുപറമ്ബിലെ ഒരു വീട്ടില്‍ കയറി 20 പവനും ഒരുലക്ഷം രൂപയും കഴിഞ്ഞ ഏപ്രിലില്‍ പ്രതി കവര്‍ന്നു, പോര്‍ച്ചില്‍ നിര്‍ത്തിയിട്ട എന്‍ഫീല്‍ഡ് ബൈക്കും തട്ടിയെടുത്ത് മുങ്ങിയ ഇസ്മായിലിനെ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം രണ്ടാം തീയതി ജാമ്യത്തിലറങ്ങിയ ഇസ്മായില്‍ നേരെ പോയത് പത്തനംതിട്ടയിലേക്കാണ്.
അവിടെ പെണ്‍സുഹൃത്തിനൊപ്പം താമസിക്കുന്നതിനിടെ അഞ്ചാം തീയതി കായംകുളത്ത് പൂട്ടിയിട്ട ഒരു വീട് കുത്തിത്തുറന്ന് 50 പവനും രണ്ടരലക്ഷം രൂപയും കവര്‍ന്നു. ഈ സ്വര്‍ണ്ണം വില്‍ക്കാന്‍ ശ്രമിക്കുമ്ബോഴാണ് രഹസ്യ വിവരത്തെതുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹനും സംഘവും ഇസ്മായിലിനെ പിടികൂടിയത്.

Post a Comment