കരുവഞ്ചാലിൽ ഫ്ളക്സ് ബോർഡ് വീണ് യാത്രക്കാരന് പരിക്ക്



കരുവൻചാൽ: തിരക്കേറിയ കരുവഞ്ചാൽ ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ബസ്റ്റോപ്പും കൈയടക്കി വിവിധ സംഘടനകൾ മൽസരിച്ച് കൂറ്റൻ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് ജനങ്ങൾക്ക് അപകടമുയർത്തുന്നു. ഇന്നലെ രാത്രി ബോർഡ് തലയിൽ വീണ് യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തു. വെള്ളാട് സ്വദേശി രാജേഷിനാണ് (45) പരിക്കേറ്റത്.

ബസ് കാത്തിരിപ്പ് കേന്ദ്രം മറച്ച് സ്ഥാപിച്ചിരുന്ന ബോർഡ് തലയിൽ
വീണാണ് പരിക്ക്. പരിക്കേറ്റ രാജേഷിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് കയറാൻ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരിക്കും ബോർഡ് തലയിൽ തട്ടി പരിക്കേറ്റു. ടൗണിലെ ബസ്റ്റോപ്പും പരിസരങ്ങളും കൈയടക്കി വിവിധ സംഘടനകൾ ഇവരുടെ സമ്മേളനങ്ങളും മറ്റുമായി ബന്ധപ്പെട്ട് നിരവധി ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാർക്കും വലിയ അപകടങ്ങളാണ് ഇത് ഉയർത്തിക്കൊണ്ടിരിക്കുന്നത്.
വാഹന തിരക്കേറിയ ബസ്റ്റോപ്പിൽ യാത്രക്കാരെ അപകടത്തിലാഴ്ത്തുന്ന വിധത്തിൽ ഇത്തരം കൂറ്റൻ ബോർഡുകൾ രാഷ്ട്രീയ സംഘടനകളും മറ്റും അലക്ഷ്യമായി സ്ഥാപിച്ചിട്ടും ഇതിനെതിരെ പോലീസ് ഒരു നടപടികളും സ്വീകരിക്കാത്തത് ജനങ്ങൾ വ്യാപക പ്രതിഷേധമുയർത്തിയിരിക്കുകയാണ്

Post a Comment

Previous Post Next Post