എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ആറ്റിപ്ര മണ്ഡലം ‌യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിന്‍ പിടിയില്‍



തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ആറ്റിപ്ര മണ്ഡലം ‌യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിന്‍ പിടിയില്‍.

ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്.

25 മീറ്റര്‍ അകലെ 7 പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്ബോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആള്‍ സ്‌ഫോടക വസ്തു എറിയുകയായിരുന്നു


AKG സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിലെ പ്രതി ജിതിനെ തിരിച്ചറിഞ്ഞത് നിർണായ CCTV ദൃശ്യങ്ങളിലൂടെ. ജിതിൻ ധരിച്ച ടീ ഷർട്ടാണ് നിർണായക തെളിവായത്. സ്ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഫോണിലെ വിശദാംശങ്ങൾ എല്ലാം ജിതിൻ ഫോർമാറ്റ് ചെയ്തെന്നും ക്രൈംബ്രാഞ്ച് പറയുന്നു.



Post a Comment

Previous Post Next Post