പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നേടാനുള്ള സമയം ഇന്ന് അവസാനിക്കും. വൈകീട്ട് 5 മണി വരെയാണ് പ്രവേശനം ലഭിക്കുക. ഇതിനു ശേഷം ഒഴിവുള്ള സീറ്റുകൾ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനായി പ്രസിദ്ധീകരിക്കും. ഞായറാഴ്ചയാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. 15,571 അപേക്ഷകരിൽ 6495 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. മൊത്തം 22,928 സീറ്റുകളാണ് ബാക്കിയുണ്ടായിരുന്നത്.

Post a Comment