ഗാനമേളയ്ക്കിടെ തര്‍ക്കം, കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

 


കൊച്ചി: കലൂരില്‍ യുവാവ് കുത്തേറ്റു മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടുകൂടിയാണ് കൊലപാതകം നടന്നത്.

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്ബനി സംഘടിപ്പിച്ച ഗാനമേളയും ലേസര്‍ ഷോയും നടക്കുന്നതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

പരിപാടിക്കിടെ പ്രതികളിലൊരാള്‍ ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. പിന്നാലെ സംഘാടകര്‍ ഇയാളെ ഗാനമേള നടക്കുന്ന വേദിയില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ഗാനമേള സമാപിച്ച ശേഷം പന്ത്രണ്ട് മണിയോടെ പ്രതികള്‍ സംഭവം ചോദ്യം ചെയ്യുന്നതിനായി വീണ്ടും സ്റ്റേഡിയത്തിലേയ്ക്ക് തിരികെയെത്തി. കൊല്ലപ്പെട്ട രാജേഷും സംഭവസമയം ഇവിടെയുണ്ടായിരുന്നു. പിന്നാലെ തര്‍ക്കത്തിനിടെ പ്രതികളിലൊരാള്‍ രാജേഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

പ്രതികളായ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

Post a Comment

Previous Post Next Post