ചികില്‍സയിലുള്ള കോടിയേരിയെ കണ്ട് മുഖ്യമന്ത്രി ; കോടിയേരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

 


ചെന്നൈ : മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ കണ്ടു.


ഇന്ന് പകല്‍ മുഴുവന്‍ പിണറായി വിജയന്‍ ചെന്നൈയില്‍ തങ്ങും. ഭാര്യ കമലയും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ട്.

അതേസമയം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്. കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ഓഗസ്റ്റ് 29നാണ് ചെന്നൈയിലേക്ക് മാറ്റിയത്. ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി തെയ്നാംപേട്ടിലെ അപ്പോളോ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിച്ച്‌ സ്കാനിംഗ് അടക്കമുള്ള പരിശോധനകള്‍ നടത്തിയിരുന്നു.

അമേരിക്കയില്‍ കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചാണ് വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ഭേദമാകാനുള്ള ചികിത്സയാണ് അദ്ദേഹത്തിന് ആദ്യം നല്‍കിയത് . സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുള്ളതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ് അനുവദിക്കുന്നത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷും അദ്ദേഹത്തോടൊപ്പമുണ്ട്.

Post a Comment

Previous Post Next Post