ന്യൂഡല്‍ഹി: ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
വിദേശ സര്‍വകലാശാലകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെ കോളേജുകളിലേക്ക് മാറ്റുന്നതിന് നിയമ തടസ്സമുണ്ട്.
വിദ്യാര്‍ത്ഥികളെ മാറ്റുന്നതിന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പ്രവേശനം അനുവദിച്ചാല്‍ അത് ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

Post a Comment