തിരുവനന്തപുരം: ശബരിമലയിൽ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ ധാരണ. മണ്ഡലകാലത്ത് പരമാവധി ഭക്തരെ പ്രവേശിപ്പിക്കും. ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകും.
ഈ വർഷത്തെ ശബരിമല മണ്ഡലമകരവിളക്ക് മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. ഓരോ വകുപ്പും പൂർത്തിയാക്കേണ്ട പ്രവൃത്തികൾ അടിയന്തരമായി തീർപ്പാക്കാനും യോഗത്തിൽ തീരുമാനമായി.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അ ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, ആന്റണി രാജു, തോമസ് ചാഴികാടൻ എംപി, എംഎൽഎമാ രായ കെ.യു. ജെനീഷ് കുമാർ, പ്രമോദ് നാരായണൻ, വാഴൂർ സോമൻ തുടങ്ങിയവർ പങ്കെടുത്തു.
ദർശനത്തിനുള്ള ബുക്കിംഗ് വെർച്വൽ ക്യൂ മുഖേനയാണ് നടപ്പാക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ദേവസ്വം സെക്രട്ടറി കെ. ബിജു, കോട്ടയം, പത്തനംതിട്ട, ഇടുക്കി കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
%20(31).jpeg)
Post a Comment