പത്തനംതിട്ടയിൽ മജിസ്ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റു. വെട്ടിപ്രത്തുവെച്ചാണ് ആക്രമണമുണ്ടായത്. നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനാണ് നായയുടെ കടിയേറ്റത്. ഒരു ജ്വല്ലറിയുടെ സുരക്ഷാ ജീവനക്കാരനും നായയുടെ കടിയേറ്റിട്ടുണ്ട്. കടിയേറ്റ രണ്ടുപേരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, മലപ്പുറം ചുങ്കത്തറയിൽ തൊണ്ണൂറുകാരിയേയും തെരുവ് നായ ആക്രമിച്ചു.

Post a Comment