ന്യൂഡല്‍ഹി: അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ത്തന്നെ. ഒക്ടോബര്‍ 11 മുതല്‍ 30വരെയാണ് മത്സരങ്ങള്‍. മുംബൈ, ഗോവ, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
നേരത്തെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയിരുന്നു. എഐഎഫ്എഫിന്‍റെ ഭരണത്തില്‍ പുറത്ത് നിന്നുണ്ടായ ഇടപെടല്‍ ഫിഫയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
വിലക്കിനെ തുടര്‍ന്ന് ഇന്ത്യ വനിതാ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു.
%20(30).jpeg)
Post a Comment