സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വർധിച്ചു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ സ്വർണവില പവന് 160 രൂപ വര്‍ധിച്ച് 36,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സെപ്റ്റംബർ ആറിന് ഇത് 37,520 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍ എത്തി.
Post a Comment