ആലക്കോട്: മലയോര മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷം, കരുവഞ്ചാല്‍, വായാട്ടുപറമ്ബ്, രയറോം മേഖലകളിലാണ് തെരുവുനായ്ക്കളുടെ ആക്രമം കൂടിയിരിക്കുന്നത്.
കൂട്ടംകൂട്ടമായി എത്തുന്ന തെരുവുനായ്ക്കള്‍ സ്കൂള്‍ കുട്ടികള്‍ അടയ്ക്കമുള്ള കാല്‍നടയാത്രികര്‍ക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. നിരവധി യാത്രക്കാര്‍ കടന്നു പോകുന്ന റോഡരുകിലടക്കം തെരുവുനായ ശല്യം രൂക്ഷമാണ്. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ ഉടന്‍ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കരുവഞ്ചാല്‍ ടൗണില്‍ തെരുവുനായ്ക്കള്‍ നാട്ടുകാരേയും യാത്രക്കാരെ വിറപ്പിക്കുകയാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കള്‍ ടൗണില്‍ ഗതാഗതം വരെ സ്തംഭിപ്പിക്കുകയാണ്.

Post a Comment