തിരുവനന്തപുരം: ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പത്തനാപുരം സ്വദേശി കൊന്നാലത്ത് റഷീദിന്റെ മകന്‍ അനീസ് ഫവാസ് (12) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചാലിയാര്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥി.
അനീസ് ഫവാസ് മുങ്ങുന്നത് കണ്ട് മറ്റ് കുട്ടികള്‍ നിലവിളിച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അരീക്കോട് പോലീസ്, മുക്കം അഗ്നിരക്ഷാ നിലയം, എടവണ്ണ ഇആര്‍എഫ് സംഘവും തിരച്ചിലിനായി എത്തി. നീണ്ട തിരച്ചിലിനൊടുവിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
കാസര്‍ഗോഡ് കുമ്ബളയിലും ഇന്ന് മുങ്ങി മരണം റിപ്പോര്‍ട്ട് ചെയ്തു. കുമ്ബള മാവിനങ്കട്ട സ്വദേശി സൈനുദ്ധീന്റെ മകന്‍ സിനാന്‍ (22) ആണ് മരിച്ചത്. ബന്തിയോട് കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.
സംസ്ഥാനത്ത് കഴിഞ്ഞ ഒമ്ബത് ദിവസത്തിനിടെ പതിമൂന്ന് പേരാണ് വിവിധയിടങ്ങളിലായി മുങ്ങി മരിച്ചത്.

Post a Comment