കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ (ഐഎസ്‌എല്‍) 2022-23 സീസണ്‍ ഒക്ടോബര്‍ 7 ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍.
രാത്രി 7.30നാണ് മത്സരം. ഐഎസ്‌എല്ലിനു പിന്നാലെ ഏപ്രിലില്‍ സൂപ്പര്‍ കപ്പും നടക്കും. രണ്ട് സീസണുകള്‍ക്ക് ശേഷമാണ് വിവിധ സംസ്ഥാനങ്ങളില്‍ സ്റ്റേഡിയത്തില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച് ലീഗ് നടക്കുന്നത്.
ഈ സീസണ്‍ മുതല്‍ പ്ലേ ഓഫ് നിയമത്തിലും മാറ്റമുണ്ടാകും. ലീഗ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് സെമി ഫൈനല്‍ ഉറപ്പിക്കും. മറ്റ് സെമി ഫൈനലിസ്റ്റുകളെ എലിമിനേറ്റര്‍ മത്സരങ്ങളില്‍ മൂന്ന്, ആറ് സ്ഥാനക്കാരായ ടീമുകളും നാല്, അഞ്ച് സ്ഥാനക്കാരായ ടീമുകളും ഏറ്റുമുട്ടിയാകും മറ്റ് സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.. ഓരോ ടീമും 10 ഹോം മത്സരങ്ങള്‍ ഉള്‍പ്പെടെ 20 മത്സരങ്ങള്‍ കളിക്കും.

Post a Comment