അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിലാണ് ദേശീയ ഗെയിംസിന് തുടക്കമായത്.
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂറും മറ്റ് പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 7 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ഗെയിംസ് നടക്കുന്നത്. മീറ്റിംഗ് സംഘടിപ്പിക്കുന്നതില്‍ ഗുജറാത്ത് മുന്‍കൈയെടുക്കുകയും കാര്യങ്ങള്‍ വേഗത്തില്‍ ക്രമീകരിക്കുകയും ചെയ്തു.
ഇന്ത്യന്‍ സായുധ സേനയുടെ സര്‍വ്വീസസ് സ്‌പോര്‍ട്‌സ് ടീമിനൊപ്പം 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 7000 കായികതാരങ്ങള്‍ ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ ഗെയിംസ് പട്ടികയില്‍ മൊത്തത്തില്‍ 36 കായിക ഇനങ്ങളാണുള്ളത്. ആയിരങ്ങളാണ് ഉദ്ഘാടനച്ചടങ്ങ് കാണാന്‍ ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലത്തിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഗായകന്‍ ശങ്കര്‍ മഹാദേവന്‍, മോഹിത് ചൗഹാന്‍ എന്നിവരുടെ സംഗീതനിശകളും സ്റ്റേഡിയത്തില്‍ അരങ്ങേറി.
Post a Comment