കാസർഗോഡ് ചാല സ്കൂൾ ബസ് അപകടത്തിൽപെട്ട് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അപകടത്തിൽ ഏകദേശം 30ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബദിരയിലെ പിടിഎം എയുപി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. അപകടത്തിൽപെട്ട കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു.
Post a Comment