ഒക്‌ടോബർ 2ന് സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കം: വിദ്യാർത്ഥികളടക്കം ഹാജരാകണം

 


ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ 2ന് സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമാകും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. ഒക്‌ടോബർ 2ന് രാവിലെ 10ന് കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ ഈ പരിപാടി സംപ്രേഷണം ചെയ്യും.സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും രാവിലെ 9.30ന് ഉദ്ഘാടന പരിപാടി സംഘടിപ്പിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.


മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വീക്ഷിക്കുന്നതിനുളള സംവിധാനം എല്ലാ സ്‌കൂളുകളിലും ഒരുക്കേണ്ടതാണ്.

അതത് പ്രദേശത്തെ ജനപ്രതിനിധികൾ, കലാ കായിക സാഹിത്യ പ്രതിഭകൾ, പൊതുജനങ്ങൾ തുടങ്ങി പരമാവധി ആളുകളുടെ പങ്കാളിത്തം ഉദ്ഘാടന പരിപാടിയിൽ ഉണ്ടായിരിക്കണം.

ഒക്‌ടോബർ 2ന് സ്‌കൂളിലേക്ക് എത്താൻ സാധിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും ഈ പരിപാടിയുടെ ഭാഗമാക്കാൻ ശ്രദ്ധിക്കണം.


എല്ലാ അധ്യാപകരും അന്നേ ദിവസം സ്‌കൂളിൽ എത്തിച്ചേർന്ന് ശുചീകരണ പരിപാടിയോടൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം.എൻ.എസ്.എസ്, എസ്.പി.സി., എൻ.സി.സി., സ്‌കൗട്ട് & ഗൈഡ്, ജെ.ആർ.സി., ലിറ്റിൽ കൈറ്റ്, ആൻഫി നർക്കോട്ടിക് ക്ലബ്ബ് അംഗങ്ങൾ, മറ്റ് ക്ലബ് അംഗങ്ങൾ സ്‌കൂളിലെ ഈ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകണം.


ഈ പരിപാടിയോട് അനുബന്ധിച്ച് വിവിധ പോസ്റ്ററുകൾ, ബോർഡുകൾ, മറ്റ് പ്രചരണ സാമഗ്രികൾ ഉണ്ടാക്കുകയും എല്ലാ വിദ്യാർത്ഥികളിലേയ്ക്കും അവരുടെ കുടുംബാംഗങ്ങളിലേക്കും ലഹരിവിരുദ്ധ സന്ദേശവും കൃത്യമായ അവബോധം എത്തുന്നു എന്ന് അതാത് സ്‌കൂളുകൾ ഉറപ്പാക്കേണ്ടതാണ്.



Post a Comment

Previous Post Next Post