മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപ TJ 750605 എന്ന നമ്പറിനാണ് ലഭിച്ചത്. ഭാഗ്യശാലിക്ക് വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ കയ്യിൽ കിട്ടും. രണ്ടാം സമ്മാനം 5 കോടി രൂപ TG 270912 എന്ന നമ്പറിനാണ് ലഭിച്ചത്. ധനമന്ത്രിയാണ് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുത്തത്.

Post a Comment