ആലക്കോട്: മലയോരത്ത് വൈറല്‍പനി പടര്‍ന്നുപിടിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. നൂറുകണക്കിനാളുകളാണ് വിവിധ ആശുപത്രികളില്‍ ദിവസേന ചികിത്സ തേടിയെത്തുന്നത്.
കടുത്ത ശരീരവേദന, പനി, തളര്‍ച്ച, ചുമ, കഫക്കെട്ട്, അലര്‍ജി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പ്രധാനമായും ആളുകള്‍ ആശുപത്രികളിലെത്തുന്നത്. കൊവിഡ് പടര്‍ന്നുപിടിച്ചകാലത്തെ പോലെ പനി പടര്‍ന്നുപിടിക്കുന്നതിലാണ് ആശങ്ക ഉയരുന്നത്.
പനിയും ശരീരവേദനയുമുള്ളവരില്‍ അതോടൊപ്പം ചുമയും കഫക്കെട്ടും പിടികൂടുന്നു. രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ ചികിത്സ തേടേണ്ട സ്ഥിതിയിലെത്തുകയാണ് പിന്നീട്. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ആണ് ഇതിന് നല്‍കുന്നത്. ഇവയൊക്കെ കഴിച്ചാലും ശരീരവേദനയും തളര്‍ച്ചയും കുറയാത്തതിനാല്‍ വീണ്ടും ആശുപത്രിയിലെത്തുന്നവരെ കൊവിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ലാബ് ടെസ്റ്റ് നടത്തിയാലും രോഗകാരണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും പറയുന്നു.
ആന്റിബയോട്ടിക്ക് ഗുളികകള്‍ തുടര്‍ച്ചയായി 7 ദിവസം കഴിക്കുകയും അത്രയും ദിവസമെങ്കിലും പൂര്‍ണ്ണ വിശ്രമമെടുക്കുകയും ചെയ്താലേ രോഗശമനമുണ്ടാവുകയുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനിടെ അലര്‍ജി മൂലം ശ്വാസകോശത്തില്‍ ന്യുമോണിയ പിടിപെടാനുള്ള സാദ്ധ്യതയും ഏറെയാണ്. വേദനയും ക്ഷീണവും കുറയ്ക്കുന്നതിന് ഇഞ്ചക്ഷനും ഡ്രിപ്പും എടുക്കുകയാണ് പോംവഴി.
കൊവിഡ് വകഭേദം?
പടര്‍ന്നു പിടിക്കുന്നത് കൊവിഡ് 19 വകഭേദമാണെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. രോഗശമനമുണ്ടായാലും ആരോഗ്യം വീണ്ടെടുത്ത് പഴയപോലെ ജോലി ചെയ്യുവാനും രണ്ടുമാസമെങ്കിലും കഴിയേണ്ടിവരുമെന്നതിനാല്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയും സാധാരണക്കാരെ തളര്‍ത്തുന്നു.
രോഗ ലക്ഷണങ്ങള്‍
ശരീരവേദന
പനി
തളര്‍ച്ച
ചുമ
കഫക്കെട്ട്
അലര്‍ജി
Post a Comment