കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് വില്‍പ്പനയുമായി തിരുവോണം ബമ്ബര്‍ ലോട്ടറി.
കഴിഞ്ഞ വര്‍ഷം ആകെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞതെങ്കില്‍, ഇത്തവണ നറുക്കെടുപ്പിന് നാല് ദിവസം ബാക്കി നില്‍ക്കെ 59 ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. ഇന്നലെ മാത്രം 2,70,115 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞുവെന്നാണ് വിവരം.
59 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ ഏകദേശം 295 കോടിയാണ് സര്‍ക്കാരിന് നിലവില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഈ തുക മുഴുവനായും സര്‍ക്കാരിലേക്ക് എത്തില്ല. ഏജന്‍സി കമ്മീഷന്‍, അച്ചടിക്കൂലി, ഭരണപരമായ ചെലവുകള്‍, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സര്‍ക്കാരിനു കിട്ടൂ. ഇതുവരെ 60 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിട്ടുള്ളത്. അതേസമയം, നാളെയോടെ 5 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിച്ച് വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്.
500 രൂപയാണ് ഇത്തവണത്തെ തിരുവോണം ബമ്ബര്‍ ടിക്കറ്റിന്റെ വില.25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാല്‍ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാള്‍ക്ക്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനം ഉണ്ടാകും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുന്നത്.

Post a Comment