വീട്ടുകാരോട് പറയാതെ ഒളിച്ചോടി 16കാരന്‍ തിരുവനന്തപുരത്ത് എത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍. കുറ്റ്യാടി കാക്കുനി സ്വദേശിയായ +1 വിദ്യാര്‍ത്ഥി ദേവനന്ദനാണ് ക്ലിഫ് ഹൗസിലെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനക്കാർ വീട്ടിലെത്തി ശല്യം ചെയ്യുന്നതായി ദേവനന്ദന്‍ മുഖ്യമന്ത്രിയെ സങ്കടമറിയിച്ചു. ദേവനന്ദനെ ആശ്വസിപ്പിക്കുകയും സര്‍ക്കാർ പരിശോധിച്ച് നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു.
Post a Comment