കോട്ടയം: തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയില്‍. കണ്ണിലടക്കം കടിയേറ്റ അഭിരാമിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ സ്ഥിതി ഗുരുതരമായതോടെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ രാത്രിയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
റാന്നി സ്വദേശി ഹരീഷിന്റെ മകളാണ് അഭിരാമി. രണ്ടാഴ്ച മുമ്ബാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കാര്‍മല്‍ എഞ്ചിനീയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്ബോഴായിരുന്നു സംഭവം. പാല്‍ വാങ്ങാന്‍ പോയ അഭിരാമിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലും ശരീരത്തുമായി നായയുടെ ഒന്‍പതിലധികം കടികള്‍ ഏറ്റിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ കുട്ടിയുടെ വീട്ടുകാര്‍ എത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

Post a Comment