മുല്ലപ്പെരിയര്‍ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും.. തെന്മല, മലമ്പുഴ ഡാമുകള്‍ രാവിലെ തുറക്കും; ഇന്നും ശക്തമായ മഴ



സംസ്ഥാനത്ത് വീണ്ടും മഴമ കനക്കുന്ന സാഹചര്യമാണ് ഉള്ളത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തെന്മല, മലമ്ബുഴ ഡാമുകള്‍ തുറക്കും.

രാവിലെ പതിനൊന്ന് മണിക്കാണ് തെന്മല ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക.
അതേസമയം, കല്ലടയാറിന്റെ ഇരു കരകളിലുമായി താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകളും 50 സെന്റിമീറ്റര്‍ വീതമാകും ഉയര്‍ത്തുക.
മാത്രമല്ല, മലമ്ബുഴ ഡാമിന്റെ ഷട്ടറുകളും ഇന്ന് രാവിലെ തുറക്കും. ഒന്‍പത് മണിക്ക് തുറക്കുമെന്നാണ് വിവരം. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

Post a Comment

Previous Post Next Post