കരുവഞ്ചാലിൽ ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാര്‍

 


കരുവഞ്ചാൽ: കീഴ്പ്പള്ളിൽ നിന്ന് ഒടയംചാലിലേയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചു.

ഇന്നു വൈകുന്നേരം ഒടയംചാലില്‍ നിന്നും കീഴ്പ്പള്ളിയിലേയ്ക്കുള്ള യാത്രാമധ്യെ കരുവഞ്ചാലില്‍ നിന്നും യാത്രക്കാരന്റ ബോധം മറയുകയും ഉടന്‍ തന്നെ അടുത്തുള്ള സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിക്കുകയുമായിരുന്നു. യാത്രക്കാരുടെ ഇടപെടലും, ബസ് ജീവനക്കാരായ ജിജേഷ്, സച്ചിന്‍ തുടങ്ങിയവരുടെ സമയോചിതമായ ഇടപെടലും കൊണ്ടാണ് യഥാസമയത്ത്‌ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാനായത്.

Post a Comment

Previous Post Next Post