ഓ​ണ​ത്തി​ന് "ഒ​രു​കൊ​ട്ട പൂ​വ്' ജി​ല്ലാ​ത​ല വി​ള​വെ​ടു​പ്പ് ന​ട​ത്തി

 


ക​ണ്ണൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 'ഓ​ണ​ത്തി​ന് ഒ​രു​കൊ​ട്ട പൂ​വ്' പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം മു​ന്‍ മ​ന്ത്രി പി.​കെ.

ശ്രീ​മ​തി നി​ര്‍​വ​ഹി​ച്ചു. അ​ഴീ​ക്കോ​ട് ചാ​ല്‍ സ്വ​ദേ​ശി പി.​പി. സി​ലേ​ഷി​ന്‍റെ പൂ​പ്പാ​ട​ത്ത് ന​ട​ന്ന വി​ള​വെ​ടു​പ്പു​ദ്ഘാ​ട​ന​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി തു​ട​രു​ക​യാ​ണ്. ഇ​ത്ത​വ​ണ 1.37 ല​ക്ഷം ചെ​ണ്ടു​മ​ല്ലി തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഒ​രു ചെ​ടി​യി​ല്‍ നി​ന്ന് ശ​രാ​ശ​രി ഒ​ന്ന​ര കി​ലോ പൂ​ക്ക​ള്‍ ല​ഭി​ക്കും. ആ​കെ 200 ട​ണ്‍ പൂ​ക്ക​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.


പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 50 ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​ണ് പൂ​കൃ​ഷി ചെ​യ്ത​ത്.

Post a Comment

Previous Post Next Post