കണ്ണൂര്‍: മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ പേരിയ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു.
കഴിഞ്ഞ ദിവസം ഇതു വഴിയുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. എന്നാല്‍ ഇന്ന് മഴ കനത്തതോടെയാണ് ഗതാഗതം വീണ്ടും നിരോധിക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്.
ഇനിയൊരറിയിപ്പുണ്ടാക്കുന്നത് വരെ ചെറുവാഹനങ്ങളും ബസുകളും പാല്‍ച്ചുരം വഴിയും ചരക്ക് വാഹനങ്ങള്‍ താമരശ്ശേരി ചുരം വഴിയും കടന്ന് പോകണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.
Post a Comment