സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെയുള്ള പൊതു അവധി റദ്ദാക്കി. സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് ക്ലാസ് നടത്തുന്നത്. 24ാം തീയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. 12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത്.
%20(12).jpeg)
Post a Comment