കു​ട​യ​ത്തൂ​ര്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍; മ​രി​ച്ച എ​ല്ലാ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

 


ഇ​ടു​ക്കി: തൊ​ടു​പു​ഴ കു​ട​യ​ത്തൂ​രി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ല​ക​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.

ചി​റ്റ​ടി​ച്ചാ​ല്‍ സ്വ​ദേ​ശി സോ​മ​നും കു​ടും​ബ​വു​മാ​ണ് മ​രി​ച്ച​ത്.

സോ​മ​ന്‍, അ​മ്മ ത​ങ്ക​മ്മ, ഭാ​ര്യ ജ​യ, മ​ക​ള്‍ ഷി​മ, മ​ക​ളു​ടെ മ​ക​ന്‍ ദേ​വാ​ന​ന്ദ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചെ​ളി​യി​ല്‍ പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍.

നാ​ട്ടു​കാ​രു​ടെ​യും എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ​യും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ജ​യ​ന്‍ അ​ഞ്ച് സെ​ന്‍റ് പു​ര​യി​ട​ത്തി​ലാ​ണ് താ​മ​സി​ച്ചു​വ​ന്ന​ത്. പു​ല​ര്‍​ച്ച​യോ​ടെ കു​തി​ച്ചെ​ത്തി​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വീ​ടു​ള്‍​പ്പ​ടെ ഒ​ലി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.

Post a Comment

Previous Post Next Post