കര്‍ണാടകയില്‍ ഇഞ്ചിക്കൃഷിക്കു പോയ മലയാളിയെ കാട്ടാന ചവിട്ടിക്കൊന്നു

 


കല്‍പറ്റ: കര്‍ണാടകയില്‍ ഇഞ്ചിക്കൃഷിക്കു പോയ മലയാളിയെ കാട്ടാന ചവിട്ടിക്കൊന്നു.

വയനാട് മുട്ടില്‍ പാലക്കുന്ന് കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്.

ഇന്നു രാവിലെ ഏഴരയോടെ എച്ച്‌ഡി കോട്ടയ്ക്കടുത്ത എടയാളയില്‍ വച്ചാണ് സംഭവം.

ഇഞ്ചിത്തോട്ടത്തിലെ ഷെഡിനു പുറത്ത് പല്ലു തേയ്ക്കുകയായിരുന്ന ബാലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഷെഡിനുള്ളിലായിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് ബാലന്റെ തൊഴിലുടമ കാര്യമ്ബാടി സ്വദേശി മനോജ് പറഞ്ഞു.

Post a Comment

Previous Post Next Post